ഈരാറ്റുപേട്ട: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായില്‍ മണിക്കുട്ടന് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനാണ് പരിക്ക്.
ഞായറാഴ്ച രാത്രി 11നു ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ കളത്തൂക്കടവ് ഭാഗത്താണ് ബൈക്ക് അപകടത്തിപ്പെട്ടത്. അപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറി കരിയിലക്കാനം ഭാഗത്താണ് മരിച്ച മണിക്കുട്ടനെ കണ്ടെത്തിയത്.
ബൈക്കില്‍ ഇടിച്ച വാഹനം മണിക്കുട്ടനെ വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.